ആടിയുലഞ്ഞ് ആല്‍മരംഹൃദ്യം കലാസന്ധ്യകള്‍

കൽപ്പറ്റ :ലയ സാന്ദ്രമായ വരികള്‍ കോര്‍ത്തും മൃദുല മോഹന രാഗങ്ങള്‍ അടര്‍ത്തിയും ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്റെ കേരളത്തിന്റെ ഹൃദയം തൊട്ടു. മേളയുടെ സമാപന ദിവസം എന്റെ കേരളം സാംസ്‌കാരിക വേദിയാണ് കലാസ്വാദകരെ കൊണ്ട് നിറഞ്ഞത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് ആല്‍മരം എന്ന മ്യൂസിക് ബാന്‍ഡിലൂടെ വയനാട്ടിലെത്തിയത്.

ഹോസ്റ്റല്‍ മുറികളില്‍ നിന്നും കൊട്ടിപാടി തുടങ്ങിയ ഈ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ്
ആല്‍മരം എന്ന പേരില്‍ മലയാളക്കരയില്‍ പുതിയ വിലാസമുണ്ടാക്കിയത്. പിന്നീട് ഇവരുടെ ബാന്‍ഡ് വേറിട്ട സംഗീതാവതരണത്തിലൂടെ നാടാകെ പേരെടുത്തു. യുവാക്കള്‍ അണിനിരക്കുന്ന മ്യൂസിക് ബാന്‍ഡില്‍ പതിനൊന്ന് പേരും ഗായകരാണ്. ഇതിനകം ഒട്ടേറെ വേദികള്‍ പിന്നിട്ട ആല്‍മരം ബാന്‍ഡിന് ആരാധകരും ഏറെയാണ്.

എന്റെ കേരളം സാംസ്‌കാരിക സായാഹ്നങ്ങള്‍ ഹൃദ്യമായ കലാപരിപാടികള്‍ കൊണ്ടും ഹൃദ്യമായിരുന്നു.ആദ്യദിവസം ലക്ഷ്മി ജയന്‍ ഇഷാന്‍ദേവ് സംഘം ലേക് ഝാ ഗലാ സംഗീതം പരിപാടികള്‍ അവതരിപ്പിച്ചു. നിറഞ്ഞ സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് കലാസന്ധ്യയില്‍ പങ്കുചേര്‍ന്നത്. രണ്ടാം ദിവസം മാപ്പിള കലകള്‍ കോര്‍ത്തിണക്കിയ രഹ്നയും സംഘവും അണിനിരന്ന സര്‍ഗ്ഗധാരയും മൂന്നാംദിനം അതുല്‍ നെറുകരയും സംഘവും സോള്‍ ഓഫ് ഫോക്ക് എന്ന പേരില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. വന്‍ജനാവലിയാണ് ഈ പരിപാടിക്കായി എന്റെ കേരളം സദസ്സിലെത്തിയത്. കുട്ടികള്‍ക്കായുള്ള കുരുത്തോലക്കളരിയും വേറിട്ട അനുഭവമായിരുന്നു. കൊച്ചിന്‍ കലാഭവന്‍ മെഗാഷോയും സ്‌കോര്‍പിയോണ്‍ അക്രോബാറ്റിക് ഡാന്‍സും ഉണര്‍വ്വ് നാട്ടുത്സവും സദസ്സിനെ കൈയ്യിലെടത്തു. ഗസല്‍ നിലാവ് പരത്തി ഷഹബാസ് അമനും എന്റെ കേരളത്തിനെ ലയ സാന്ദ്രമാക്കി. വയനാടിന്റെ തുടിതാളം നാടന്‍ കലാവതരണവും ശ്രദ്ധേയമായി. എന്റെ കേരളത്തിലെ നിറഞ്ഞ സദസ്സിലായിരുന്നു കലാപരിപാടികളെല്ലാം അരങ്ങേറിയത്. വയനാടിന്റെ വിദൂരങ്ങളില്‍ നിന്നു പോലും ഈ വേദികളിലേക്ക് പ്രതികൂല കാലാവസ്ഥകളെയും മറികടന്ന് ഒഴുകിയെത്തിയിരുന്നു. അവധിക്കാല വിനോദ സഞ്ചാരത്തിന്റെ തിരക്കിട്ട യാത്രകളില്‍ വയനാട്ടിലെത്തിയ ഒട്ടേറെ വിനോദ സഞ്ചാരികളും എന്റെ കേരളത്തിലെ സാംസ്‌കാരിക സായ്ഹാനങ്ങളിലെ അതിഥികളായിരുന്നു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.