“I am the solution ” എന്ന ആശയത്തിലൂന്നി എംടിഡിഎം എച്എസ് തൊണ്ടർനാട് എസ്പിസി യൂണിറ്റിൻ്റെ സമ്മർ ക്യാമ്പ് ഉദ്ഘാടനം മാനന്തവാടി ഡിവൈഎസ്പി ഷൈജു പിഎൽ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഷീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ റോയ് കുരിയാക്കോസ്,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അബ്ദുല്ല,ഡിഐ ജാബിർ,ബിജു പി. ടി. കെ, സുഷമ കെ ടി,അനൂപ്,ബിന്ദു, മുഹ്സിൻ തുടങ്ങിയവർ സംബന്ധിച്ചു.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ