പേഴ്സ് കഫേയില്‍ വച്ച് നഷ്ടമായി; ഗൂഗിള്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി കഫേയുടെ ഉടമ, അഭിനന്ദിച്ച് നെറ്റിസണ്‍സ്

ബെംഗളൂരുവിലെ ഒരു കഫേയിൽ വച്ച് ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടു, എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനം എന്ന് പദവിയെ അന്വര്‍ത്ഥമാക്കുന്ന വിധം ഉടമയ്ക്ക് പേഴ്സിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് കഫേയില്‍ നിന്നും ഫോണ്‍ വന്നു. അതും പേഴ്സില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും. ഈ സംഭവം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ കഫേ ഉടമയുടെ സത്യസന്ധതയെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പുകളെഴുതി.

രോഹിത് ഗുമാരേ എന്നയാളാണ് ഈ സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്. “ബെംഗളൂർ മറ്റെന്തോ ആണ്. എന്‍റെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് എനിക്ക് നഷ്ടപ്പെട്ടു. ഞാൻ ഭയന്ന് പോയി. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ഇന്നലെ ഞാൻ പോയ കഫേയിൽ നിന്ന് എനിക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചു. അവർ എങ്ങനെയാണ് എന്‍റെ നമ്പർ കണ്ടെത്തിയത്? അവർ എന്‍റെ പേര് ഗൂഗിൾ ചെയ്തു. ഞാന്‍ കരുതുന്നു ഇത് പീക്ക് ബെംഗളൂരു നിമിഷമാണെന്ന്.” ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കുറിപ്പിന് മറുകുറിപ്പുമായെത്തിയത്.

പേഴ്സ് ഉത്തരവാദിത്വത്തോടെ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചതിന് നിരവധി പേര്‍ കഫേയുടെ ഉടമയെ അഭിനന്ദിച്ചു. “കൊള്ളാം, സമ്മർദ്ദപൂരിതമായ ഒരു സാഹചര്യത്തിൽ എത്ര ഹൃദയസ്പർശിയായ കഥ.” ഒരാള്‍ കുറിച്ചു. നിരവധി പേര്‍ അത് നന്നായെന്ന് എഴുതി. “കഫേയുടെ പേര് അറിയാൻ ജിജ്ഞാസയുണ്ട്. നിങ്ങൾ അത് കണ്ടെത്തിയതിൽ തീർച്ചയായും സന്തോഷമുണ്ട്, പക്ഷേ അത് എല്ലായ്‌പ്പോഴും സംഭവിക്കില്ല .” വേറൊരാള്‍ കുറിച്ചു. “അവർ നിങ്ങളെ ആദ്യം LinkedIn-ൽ തിരയാത്തതിൽ ഞാൻ നിരാശനാണ്.” മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ബെംഗളൂരുവിന്‍റെ ഏറ്റവും മികച്ച കാര്യം!!” വേറൊരാള്‍ എഴുതി.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.