കോള്‍ എടുക്കാന്‍ കഴിയാതെ വരാറുണ്ടോ?, ഉടന്‍ വിളിച്ചയാളെ അറിയിക്കാം, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.

ന്യൂഡല്‍ഹി: പല കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇക്കാര്യം ഉടനടി വിളിച്ചയാളെ അറിയിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.

‘reply with a message’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആലോചന. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 2.23.9.16 അപ്ഡേറ്റിനായി ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. കോള്‍ എടുക്കാതിരിക്കുന്നതിന് പിന്നിലെ കാരണം ഉടന്‍ തന്നെ വിളിച്ചയാളെ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. കോള്‍ നോട്ടിഫിക്കേഷനിലാണ് റിപ്ലെ ബട്ടണ്‍ കൊണ്ടുവരുന്നത്.

കോള്‍ വരുമ്പോള്‍ തന്നെ കോള്‍ നോട്ടിഫിക്കേഷനിലൂടെയാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. കോള്‍ കട്ട് ചെയ്യാനും എടുക്കാനും അനുവദിക്കുന്ന ബട്ടണൊപ്പമാണ് റിപ്ലെ ബട്ടണ്‍ നല്‍കുക. റിപ്ലെ ബട്ടണിലാണ് അമര്‍ത്തുന്നതെങ്കില്‍ ഇന്‍കമിങ് കോള്‍ റദ്ദാവുകയും മെസേജ് ബോക്‌സ് സജീവമാകുകയും ചെയ്യും. ഉടന്‍ തന്നെ വിളിച്ചയാള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയുംവിധമാണ് സംവിധാനം. കോള്‍ എടുക്കാതെ തന്നെ ഇപ്പോള്‍ കോള്‍ എടുക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വിളിച്ചയാളെ അറിയിക്കാന്‍ സാധിക്കും. മീറ്റിങ് പോലെ കോള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടും

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.