കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള സമാപിച്ചു

മാനന്തവാടി : മാനന്തവാടി രൂപതയിലെ യുവജനങ്ങൾക്കായി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച കായികമേള ‘ഊർജ്ജ 2023’ സമാപിച്ചു. മേളയുടെ ഭാഗമായ ഗെയിംസ് മത്സരങ്ങൾ മാനന്തവാടി മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. വുമൺസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് താരം മിന്നു മണി ഗെയിംസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജർ ഫാ. സിബിച്ചൻ ചെലയ്ക്കപള്ളി, കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, മാനന്തവാടി രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് പുനരാരംഭം കുറിച്ച, പരേതനായ ഫാദർ തോമസ് ഒറ്റപ്ലാക്കലിന് അനുശോചനങ്ങൾ അർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. കെ.സി.വൈ.എം മാനന്തവാടി രൂപത ട്രഷററും കായിക അധ്യാപകനുമായ ശ്രീ.ബിബിൻ പിലാപ്പിള്ളിൽ, കെ.സി.വൈ.എം മാനന്തവാടി രൂപത സെക്രട്ടറിയേറ്റ്, രൂപത സിൻഡിക്കേറ്റ്, സ്റ്റേറ്റ് സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. അഞ്ഞൂറിലധികം യുവജനങ്ങൾ കായികമേളയുടെ ഭാഗമായി. ആവേശകരമായ കായിക മാമ്മാങ്കത്തിൽ ദ്വാരക മേഖല ഓവറോൾ കിരീടം സ്വന്തമാക്കി. മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും, നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേരത്തെ, ഏപ്രിൽ 21ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ വച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *