ദില്ലി മെട്രോയിൽ നിലത്തിരുന്ന് പരസ്യമായി ചുംബിച്ച് കമിതാക്കൾ, ദ‌യവായി ഇതൊന്നും ചെയ്യരുതെന്ന് അധികൃതർ

ദില്ലി: ദില്ലി മെട്രോയിൽ പരസ്യമായി ചുംബിച്ച് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന യുവാവും യുവതിയുമാണ് പരസ്പരം ചുംബിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർഥനയുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കാർ ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മെട്രോ സ്റ്റാഫിനെയോസിഐഎസ്എഫിനെ ഉടൻ അറിയിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെട്രോ അധികൃതർ യാത്രക്കാരോട് അറിയിച്ചു. എന്നാൽ, സോഷ്യൽമീഡിയയിൽ ആളുകൾ കമിതാക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു.

മെട്രോ കോച്ചിന്റെ തറയിൽ ഇരിക്കുന്ന ആൺകുട്ടിയുടെ മടിയിൽ പെൺകുട്ടി കിടക്കുന്ന് ചുംബിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ എന്നാണ് സംഭവമെന്ന് വ്യക്തമല്ല. ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ ഡിഎംആർസിയോട് ചില ആവശ്യപ്പെട്ടു. അതേസമയം വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്ന് ചിലർ അഭിപ്രായ‌പ്പെ‌ട്ടു.

മെട്രോ ഉപയോഗിക്കുമ്പോൾ തങ്ങളുടെ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു. സഹ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും അശ്ലീല പ്രവൃത്തി ശിക്ഷാർഹമായ കുറ്റമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.