കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഫ് സോണ്‍ നാടകമത്സരത്തില്‍ കയ്യടി നേടി ‘ഞങ്ങള്‍ ജീവിതം പറയുകയാണ്’ എന്ന നാടകം. സുല്‍ത്താന്‍ബത്തേരി മാര്‍ ബസേലിയോസ് ബി എഡ് കോളജിലെ വിദ്യാര്‍ഥികളാണ് പുതുമയുള്ള പ്രമേയവുമായി അരങ്ങിലെത്തി ഒന്നാംസ്ഥാനം നേടിയത്. നാടകത്തിന്റെ പ്രമേയമാണ് ഏവരെയും ആകര്‍ഷിച്ചത്. അമച്വര്‍നാടകങ്ങളിലെ പതിവുസങ്കേതങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥികള്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ”ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നിടത്താണ് പ്രതിമകള്‍ ഉയര്‍ന്നു പൊങ്ങുന്നത്” എന്ന നാടകത്തിലെ സംഭാഷണം തന്നെയാണ് ഇതിവൃത്തവും. ‘ഷാഹിന’ എന്ന കഥാപാത്രത്തിന്റെ ഇത് സംഭാഷണം എഫ് സോണ്‍ വേദിയായ കല്‍പ്പറ്റ എന്‍ എം എസ് എം കോളജിലെ സദസിനെയൊന്നാകെ കയ്യിലെടുത്തു. സമകാലിക ഇന്ത്യന്‍രാഷ്ട്രീയത്തെ ഇത്രത്തോളം അടയാളപ്പെടുത്തുന്ന ഒരു നാടകവും സമീപകാലത്ത് അരങ്ങിലെത്തിയിട്ടില്ലെന്നായിരുന്നു സദസിന്റെ പ്രതികരണം. ക്യൂബന്‍ കോളനി എന്ന തെരുവില്‍ പ്രതിമ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ചെറുത്തുനില്‍പ്പുമെല്ലാമാണ് നാടകം പറയുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന നാടകം ഒളിഞ്ഞും തെളിഞ്ഞും ഭരണകര്‍ത്താക്കള്‍ക്ക് നേരെ അമ്പുകള്‍ തൊടുത്തുവിടുന്നുണ്ട്. നമുക്ക് വേണ്ടത് പ്രതിമകളല്ല, മറിച്ച് ജീവിക്കാനുള്ള സാഹചര്യമാണെന്ന് പറഞ്ഞുവെക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹരിലാല്‍ ആണ്. മാര്‍ ബസേലിയോസിലെ അധ്യാപകനും, അമച്വര്‍ നാടകരംഗത്തെ സജീവസാന്നിധ്യവുമായ അശോക് ബത്തേരിയാണ് നാടകം സംവിധാനം ചെയ്തത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.