വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. ജൂണ്‍ 3 വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശ്ശിക തീര്‍പ്പാക്കാം. കാറ്റഗറി 1 ല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരംഭകര്‍ മരണപ്പെടുകയും ആസ്തികള്‍ നിലവിലില്ലാത്തതുമായ വായ്പകള്‍ പുര്‍ണ്ണമായും എഴുതിത്തള്ളും. കാറ്റഗറി 2 ല്‍ ഉള്‍പ്പെടുന്ന യൂണിറ്റുകളുടെ വായ്പ അനുവദിച്ച തീയ്യതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷിക്കുന്ന തീയ്യതിവരെയുള്ള പലിശ 6 ശതമാനം നിരക്കില്‍ കണക്കാക്കി ഇതിന്റെ 50 ശതമാനവും പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍: 04936 202485, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരി: 9846363992, മാനന്തവാടി: 9446544586.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ