കൽപ്പറ്റ : സി.ബി.എസ്. സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രിമാ ജോസിനെ ഡിവൈഎഫ്ഐ അനുമോദിച്ചു. പ്രിമാ ജോസിന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ്, മേഖലാ സെക്രട്ടറി മുഹമ്മദ് റാഫിൽ, മേഖലാ പ്രസിഡണ്ട് ഇ.ഷംലാസ് , കെ.അജ്മൽ , കിഷോർലാൽ എന്നിവർ പങ്കെടുത്തു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ