പനമരം പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദവും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, ക്മ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്് വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍സിയുമാണ് യോഗ്യത. ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ മേയ് 22 നകം www.gptcmdy.ac.in/resume.php എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 04935 293024.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്