തരുവണ:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.എം പരീക്ഷയില്‍ (മാസ്റ്റര്‍ ഓഫ് ലോ) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ടി ആർ രേഷ്മയ്ക്ക് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.
കുന്നുമ്മലങ്ങാടി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് എം. രാധാകൃഷ്ണൻ,രാകേഷ് റാം തുടങ്ങിയവർ സംബന്ധിച്ചു.
തൃശ്ശൂര്‍ ഗവണ്മെന്റ് ലോ കോളേജിൽ നിന്നാണ് എൽ.എൽ.എം പൂർത്തിയാക്കിയത്. നിലവില്‍ തിരുവല്ലയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. തരുവണ പാലിയാണ സ്വദേശികളായ കെ രാമന്റെയും എ കെ തങ്കത്തിന്റെയും മകളാണ്.