മാനന്തവാടി നഗരസഭയുടെ പട്ടികവർഗ്ഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ കുടുംബങ്ങളിലെ അംഗങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. കട്ടിലുകളുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. മാനന്തവാടി ട്രൈബൽ ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് നഗരസഭയിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് സൗജന്യമായി കട്ടിലുകൾ വിതരണം ചെയ്തത്.
നഗരസഭ കൗൺസിലർമാരായ
മാർഗരറ്റ് തോമസ്, പി.എം ബെന്നി, വി.ഡി അരുൺകുമാർ, ടി. ഹംസ, ഒ. നൗഷാദ്, ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.