ഇനി രാത്രി സുഗമായി കിടന്നുറങ്ങാം സ്റ്റേഷനെത്തിയാല്‍ റെയില്‍വേ വിളിച്ചുണര്‍ത്തും

ദീര്‍ഘദൂര യാത്രയ്ക്ക് അധികപേരും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. സുഖകരമായ യാത്ര അത് തന്നെയാണ് കാരണം. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ ഉറങ്ങിപ്പോയാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മറന്നുപോകുമെന്ന പേടി യാത്രയ്ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിട്ടുണ്ട്.

യാത്രക്കാരന് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പേ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും. ‘ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് വേക്ക് അപ് അലാറം’ എന്നാണ് പദ്ധതിയുടെ പേര്. ഈ സൗകര്യം പരിചയമില്ലാത്ത സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമാണ്.

യാത്രക്കാര്‍ക്ക് 139 എന്ന അന്വേഷണ സംവിധാനത്തില്‍ അലേര്‍ട്ട് സൗകര്യം ആവശ്യപ്പെടാം. രാത്രി 11 മുതല്‍ രാവിലെ ഏഴുവരെയുള്ള ഈ സൗകര്യം ആര്‍ക്കും പ്രയോജനപ്പെടുത്താം. ഇതിനായി 100 രൂപ നല്‍കണം. പിന്നീട് നിങ്ങള്‍ സ്റ്റേഷനില്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പ് നിങ്ങളുടെ ഫോണിലേക്ക് ഒരു അലേര്‍ട്ട് അയയ്ക്കും.

ചെയ്യേണ്ടത് ഇത്രമാത്രം

IRTC ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 ലേക്ക് വിളിക്കുക
ഭാഷ തിരഞ്ഞെടുത്ത ശേഷം വരുന്ന ഓപ്ഷനുകളില്‍ നിന്നും 7 സെലക്ട് ചെയ്യുക
തുടര്‍ന്ന് 2 നമ്പര്‍ (ഡെസ്റ്റിനേഷന്‍ അലേര്‍ട്ട്) സെലക്ട് ചെയ്യുക.
പിന്നീട് നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ നല്‍കുക.
അത് സ്ഥിരീകരിക്കാന്‍ 1 ഡയല്‍ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പ് നിങ്ങള്‍ക്ക് വേക്കപ്പ് അലേര്‍ട്ട് ലഭിക്കും.

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.