അമ്പലവയൽ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തിരിച്ചറിയൽ കാർഡ് വിതരണം അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ചീങ്ങവല്ലത്ത് ഈ പുഷ്പമണിക്കു നൽകി ഉദ്ഘാടനം ചെയ്തു. സുജിത വാസു അധ്യക്ഷയായ ചടങ്ങിൽ എ .രാജൻ, സംഘടനാ മേഖലാ കമ്മിറ്റി പ്രസിഡണ്ട് കെ ആർ ശിവശങ്കരൻ ,പഞ്ചായത്ത്തല സെക്രട്ടറി എൻ സി കുര്യാക്കോസ് ,കെ ആർ ഉണ്ണീരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് ബി നായർ , അനിൽ പ്രമോദ് , കെ ജി സുധീഷ് എന്നിവർ സംസാരിച്ചു. സി പ്രേമദാസ് സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658