പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റില്‍.
വടകര കളരികണ്ടി വിഎം നൗഫല്‍(48) ആണ് പിടിയിലായത്. ബൈരകുപ്പയില്‍ നിന്ന് പെരിക്കല്ലൂര്‍ ബസില്‍ പുല്‍പ്പള്ളിക്ക് കൊണ്ടു വരും വഴി ഗവ.ആശുപത്രിയക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.എസ്ഐമാരായ മനോജ്, ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.