ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; പഴയ ഉടമയ്ക്ക് 81,500 രൂപ പിഴ

തൃക്കരിപ്പൂർ ∙ പതിറ്റാണ്ടു മുൻപ് വിൽപന നടത്തിയ ബൈക്കിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞില്ല. ബൈക്ക് അപകടത്തിൽ പെട്ടപ്പോൾ ഉടമയല്ലാത്ത ’ഉടമ’യ്ക്ക് പിഴയും പണിയും കിട്ടി. പടന്നയിലെ യുവാവിനാണ് 81,500 രൂപ പിഴ അടയ്ക്കേണ്ടിവന്നത്.13 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ സുഹൃത്തിനു യുവാവ് ബൈക്ക് വിറ്റത്. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയിരുന്നു. ബൈക്കു പിന്നീട് പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഒടുവിൽ കോഴിക്കോട് സ്വദേശിയുടെ കയ്യിലാണ് ബൈക്ക് എത്തിയത്. അപ്പോഴും ആർസി ഉടമ പടന്നയിലെ യുവാവ് തന്നെ. ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, ബൈക്കിന്റെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താൽക്കാലികമായി ബൈക്ക് കൊടുത്തു.

വയനാട് റോഡ് സിവിൽ സ്റ്റേഷനു സമീപം ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചതോടെയാണ് പടന്നയിലെ യുവാവിന് പണി കിട്ടിയത്. വണ്ടി ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. കേസായതിനെത്തുടർന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ലൈസൻസില്ലാത്തയാളാണ് വണ്ടി ഓടിച്ചത് എന്നു മനസ്സിലാക്കിയ ഇൻഷുറൻസ് കമ്പനി ബൈക്ക് ഉടമയ്ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് മോട്ടർ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. രേഖകളനുസരിച്ച് ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള നോട്ടിസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങൾ അറിയുന്നത്. ബൈക്ക് വിൽപന നടത്തിയതാണെന്നും നിലവിൽ ഉടമ താനല്ലെന്നും യുവാവ് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ എതിരായതിനാൽ റവന്യു വകുപ്പ് മുഖേന പിഴ ഒടുക്കേണ്ടി വന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.