പട്ടികജാതി ദുര്‍ബല വിഭാഗക്കാരില്‍ നിന്നും വിവധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഭവനം, വീട് നിര്‍മ്മാണത്തിന് ഭൂമി, കൃഷി ഭൂമി, പഠനമുറി, ടോയ്ലറ്റ്, വീടിന്റെ അറ്റകുറ്റപ്പണി, സ്വയംതൊഴില്‍ സംരംഭം, തൊഴില്‍ പരിശീലനം എന്നിവയ്ക്കുള്ള ധസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഭവനം, ഭൂമി പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം. മറ്റുള്ള പദ്ധതികള്‍ക്ക് (പഠനമുറി, ടോയ്ലറ്റ്, വീടിന്റെ അറ്റകുറ്റപ്പണി) ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് ആവശ്യമായ രേഖകള്‍ സഹിതം ജൂണ്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824, 8547630160. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളായ കല്‍പ്പറ്റ – 8547630163, പനമരം – 9400243832, മാനന്തവാടി – 8547630161, സുല്‍ത്താന്‍ ബത്തേരി – 9947559036.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.