പൂതാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധയ്ക്കും വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടിഐ ഡ്രാഫ്റ്റ്മാന്, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവര്‍ ജൂണ്‍ 3 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 211522.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.