കമ്പളക്കാട്: ആരോഗ്യ ഗ്രൂപ്പ് അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ക്യാമ്പും 14നു നടത്തുന്ന രക്തദാന ക്യാമ്പിന്റെ പ്രചാരണാര്‍ഥം വയനാട് ബൈക്കേഴ്സ് ക്ലബുമായി സഹകരിച്ചു സൈക്കിള്‍ റാലിയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നവോദയ ഗ്രന്ഥശാലയുടെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ്.
മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സുമ ടീച്ചര്‍ നിര്‍വഹിച്ചു. നവോദയ ഗ്രന്ഥശാല പ്രസിഡന്റ് പി.സി. മജീദ് രക്തദാന സന്ദേശം നല്കി. ആരോഗ്യ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഡോ.മുഹമ്മദ് സാജിദ്, ഇബ്നു ബാസ്, സി. രവീന്ദ്രന്, അസ്ലം ബാവ, ഡോ.അമ്പി ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്