ഇ – മുറ്റം ഡിജിറ്റൽ സാക്ഷരത ക്ലാസ് തുടങ്ങി.

കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇ – മുറ്റം ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങി.
മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ
പൗളി ജോസഫിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്നതാണ് ഇ – മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി. കൈറ്റിന്റെ നേതൃത്വത്തിൽ സർവ്വേ പരിശീലനവും, ക്ലാസ് പരിശീലനവും നൽകിയിരുന്നു. കൈറ്റിന്റെ നേതൃത്വത്തിലാണ് വാർഡ് തോറും 20 പേര് അടങ്ങുന്ന ക്ലാസിന്റെ ഹാജർ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേ നടത്തിയിരുന്നു. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ, മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് ക്ലാസ് നടത്തുന്നത്. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റ് സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും ക്ലാസ്സുകൾ ഉപകരിക്കും.
ഇ – മെയിൽ ഐഡി ക്രിയേറ്റ് ചെയ്യൽ, ഇന്റർനെറ്റ്, ചാറ്റിങ് എന്നിവയെക്കുറിച്ചായിരുന്നു
ആദ്യത്തെ ക്ലാസ്.
കെ.വി വൈഷ്ണവ്, കെ. മുഹമ്മദ്, കെ. സവിത എന്നീ വളണ്ടിയർ ടീച്ചർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
എല്ലാ വാർഡുകളിലും തിങ്കളാഴ്ച മുതൽ വൈകുന്നേരങ്ങളിൽ സർവ്വേയിൽ കണ്ടെത്തിയ ഡിജിറ്റൽ സാക്ഷരത പഠിക്കാൻ താത്പര്യമുള്ളവർക്കും, പുതുതായി താത്പര്യപ്പെട്ടു വരുന്നവർക്കും കൗൺസിലർമാരുടെ നേതൃത്വത്തിൽ 20 പേരെവീതം സംഘടിപ്പിച്ച് ക്ലാസ് ആരംഭിക്കുമെന്ന് ജില്ലാ കോ – ഓർഡിനേറ്റർ സ്വയ നാസർ പറഞ്ഞു. കൗൺസിലർ ഷിബു,
അംജദ് ബിൻ അലി, ചന്ദ്രൻ കിനാത്തി, പി.വി ജാഫർ തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർ, എ.ഡി.എസ്, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.