മീനങ്ങാടി: വയനാട് ജില്ലയിൽ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ പ്രവർത്തനങ്ങൾക്ക് രൂപീകരിച്ച ധ്വനി കൾച്ചറൽ സൊസൈറ്റി ഉദ്ഘാടനം ഡോക്ടർ: കെ. പദ്മനാഭൻ നിർവഹിച്ചു. പ്രസിഡന്റായി സി.കെ സുരേഷ് ബാബു, സെക്രട്ടറി കെ. സേതുമാധവൻ എന്നിവരെ തിരഞ്ഞെടുത്തു. ഡയറക്ടർമാരായി കെ. എ രഞ്ജിത് കുമാർ, പുഷ്പരാജ്, കെ.വി സുധീഷ്,അമർ പ്രസാദ്, ബിജു എൻ. ഒ, വി.വി രാജു എന്നിവരെ തിരഞ്ഞെടുത്തു. ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉയർന്ന വിജയം നേടിയ പവിത്ര സുരേഷിന് മൊമെന്റോ നൽകി ആദരിച്ചു.വർദ്ധിച്ചു വരുന്ന ഡയാലിസിസ് രോഗികൾക്കുള്ള, ചികിത്സാ സഹായം, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, വിവിധ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകൾ, പാലിയേറ്റിവ് രംഗത്ത് സഹായം എന്നിവ ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ആണ്. വി വി.സുരേന്ദ്രൻ, പ്രവീൺ പി.പി , സനോജ് കെ. പി, അലി മൗലവി, സജി ടി വർഗീസ്സ് എന്നിവർ ആശംസ അറിയിച്ചു

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.