വിജ്ഞാൻ ലൈബ്രറിയുടെയും കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ
സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ലൈബ്രറിയിൽ സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ പി രാധ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി എം ശശി , അഹല്ല്യ ഫൗണ്ടേഷൻ പിആർഒ ബോബി , ഡോ: ആൻ മരിയ, ആരതി, റിനീഷ്
എം സഹദേവൻ ,വിജിത്ത് കെ എൻ , കുര്യാച്ചൻ പി ജെ എന്നിവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.