പടിഞ്ഞാറത്തറ ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കനാൽ പ്രവർത്തിക്ക് ഫില്ലർ നിർമ്മിക്കുന്നതിന് പൈലിങ് നടത്തുന്നതിന് വേണ്ടി 5 മീറ്ററോളം കുഴിച്ചുതാഴ്ത്തിയത് ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കും നാട്ടുകാർക്കും ദുരിതക്കടലായി മാറി . റോഡ് കുഴിച്ചു മാസങ്ങൾ ആയിട്ടും ഇവിടെ ഫില്ലർ വർക്ക് നടത്തി റോഡ് പഴയ സ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറാകാത്തത് മൂലം കാലവർഷം എത്തിയപ്പോൾ റോഡ് ചളി കുളമായി മാറി. നിരവധി ഇരുചക്ര വാഹനങ്ങൾ ആണ് ചളിയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റത് . ബാണാസുരസാഗർ ഡാമിലേക്ക് ദിനേന എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്നു പോകാൻ ബുദ്ധിമുട്ടുകയാണ് . പരിസരത്ത് താമസിക്കുന്ന വീട്ടുകാരുടെ വഴി ഇടിച്ചു നിരത്തിയത് മൂലം ഇവർക്ക് വീട്ടിൽ നിന്ന് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് കുഴിച്ചുനിരത്തുമ്പോൾ ഉടനടി പരിഹരിക്കുമെന്ന് കോൺട്രാക്ടർ വാക്ക് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും അധികൃതർ കൈക്കൊണ്ടില്ലെന്നും ആരോപണം. എന്നാൽ മറ്റു സ്ഥലങ്ങളിൽ ഫില്ലറിന്റെ വർക്ക് ഉദ്യോഗസ്ഥന്മാർ പോലും സൈറ്റിൽ ഇല്ലാതെ ശക്തമായ മഴയിലും കോൺക്രീറ്റ് വർക്ക് തകൃതിയായി നടക്കുകയാണ്. അധികൃതരുടെ ഇത്തരം നടപടിയിൽ . നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. നാട്ടുകാരുടെ പ്രതിഷേധം മൂലം എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്തെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. . ഉടനടി ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങൾ പൊതുജനങ്ങളെ സംഘടിപ്പിച്ച് നടത്തുമെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി കെ ഹാരിസ് പറഞ്ഞു

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ