മെച്ചന: ഗവ:എൽ.പി സ്കൂൾ മെച്ചനയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കള്ളിയത്ത് TMT ഗ്രൂപ്പ് പഠനോപകരണങ്ങളും ബാഗും സ്നേഹോപഹാരമായി നൽകി. പി.ടി.എ പ്രസിഡന്റ് സുതൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക അമ്മുജ കെ.എ, പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്യാമള തുടങ്ങിയവർ സംസാരിച്ചു.കള്ളിയത്ത് ഗ്രൂപ്പ് അധികൃതരും രക്ഷിതാക്കളും വിദ്യാർത്ഥികളും സംബന്ധിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669