വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ തോട്ടട സ്വദേശി പി.എം മുഹമ്മദ് സാജിദ് (41) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും. വെള്ളമുണ്ട സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. രാജീവ് കുമാർ ,എസ്.ഐ. സാദിർ തലപ്പുഴ, എ.എസ്.ഐ. മൊയ്തു, എസ്.സി.പി.ഒ. അബ്ദുൾ റഹീം, സിഡിയ ഐസക്, ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചു.ഇതോടെ വിവിധ ജില്ലകളിലെ മോഷണ കേസുകൾക്കും തുമ്പാകും.
കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിയെ മുംബൈയിൽ പോയി സാഹസികമായി പിടികൂടി ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം നേടിയ പോലീസ് സംഘം തന്നെയാണ് ഈ കേസിലും അന്വേഷണത്തിന് നേതൃത്വം നൽകിയത്.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669