പിണങ്ങോട് : വയനാട് ഓർഫനേജ് ഹയർസെക്കണ്ടറി സ്കൂൾ പിണങ്ങോട് എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. പി. ടി.എ പ്രസിഡണ്ട് നാസർ കാതിരിയുടെ അധ്യക്ഷതയിൽ , റിട്ടയേർഡ് എസ്. പി പ്രിൻസ് എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡബ്ലു. എം. ഒ കോർപ്പറേറ്റ് മാനേജർ എം. എ മുഹമ്മദ് ജമാൽ സാഹിബ് അനുഗ്രഹ പ്രഭാഷണം നടത്തി. ടിസ്സ് ഗോൾഡ് മെഡൽ ജേതാവ് ജ്യോതിക ജെയിംസ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഡബ്ലു. എം.ഒ വൈസ് പ്രസിഡണ്ട് പി.കെ അബൂബക്കർ , വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേണുക ഇ.കെ , മായൻ മണിമ, ഷാ മാസ്റ്റർ, അൻവർ കെ.പി, ലത്തീഫ് പുനത്തിൽ, കെ.കെ ഹനീഫ, സി ഇ ഹാരിസ്, തൽഹത്ത് തോട്ടോളി, ഹസീന പി.കെ, പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, ഹെഡ് മാസ്റ്റർ അൻവർ ഗൗസ് എന്നിവർ പ്രതിഭകൾക്ക് ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കൺവീനർ സാജിദ് എൻ. സി ചടങ്ങിന് നന്ദി പറഞ്ഞു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.