വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡ.ബ്ല്യു.എം.ഒ കോളേജില്‍ നടത്തിയ തൊഴില്‍ മേള ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. ജയന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഫരീദ്, കോളേജ് സൂപ്രണ്ട് പി. സുബൈര്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ അബ്ദുല്‍ റഷീദ്, ഇ. മനോജ്, ബിജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊഴില്‍മേളയില്‍ 24 ഉദ്യോഗദായകരും 520 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. ഇവരില്‍ 99 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കി. 312 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.