വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 256229.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ