ശ്രേയസ് ചീരാൽ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിലെ അംഗങ്ങൾ ബത്തേരി രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അശരണരുടെ അഭയ കേന്ദ്രമായ തപോവനം സന്ദർശിക്കുകയും അന്തേവാസികളുമായി ആശയ വിനിമയം നടത്തുകയും,ഉച്ചഭക്ഷണം നൽകുകയും ചെയ്തു.സംഘം പ്രസിഡന്റ് വർഗീസ് വന്മേലിൽ, യൂണിറ്റ് പ്രസിഡന്റ് ഇ. ജെ. വർഗീസ്, പി.പി.സ്കറിയ,റഷീദ ലത്തീഫ്,സാബു പി.വി.,ബത്തേരി മേഖല പ്രോഗ്രാം
ഓഫീസർ പോൾ പി.എഫ്.എന്നിവർ നേതൃത്വം നൽകി.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്