മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ പള്ളികളിൽ കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.എ.കെ.സി.സി. കേന്ദ്ര നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും പ്രതിഷേധ യോഗങ്ങളും പ്രാർത്ഥനാ കൂട്ടായ്മയും നടത്തി.
വെള്ളമുണ്ട ഒഴുക്കൻ മൂല പള്ളിയിൽ ഫാ. ജോളി കളപ്പുര ഉദ്ഘാടനം ചെയ്തു. ജോസ് ചിരിയൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഷാജു മഠത്തിപറമ്പിൽ, ജോർജ് കോളിൻസ്, ജോയി കാട്ടാംകോട്ടിൽ, ബേബി കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
മണിപ്പൂരിൽ സമാധാനവശ്യവുമായി ജുലായ് രണ്ടിന് മണിപ്പൂർ ഐക്യദാർഢ്യ ദിനം നടത്തുമെന്ന് കത്തോലിക്കാ സഭ. അഖിലേന്ത്യാ മെത്രാൻ സമിതിയുടെ സർക്കുലർ പള്ളികളിൽ വായിച്ചു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ