കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് നിന്നുകൊണ്ടും, കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ലഹരി വിമുക്ത യൗവ്വനം എന്ന ഉപവിഷയത്തെ അടിസ്ഥാനമാക്കിയും, ജൂൺ 25 മുതൽ ജൂലൈ 25 വരെയുള്ള ഒരു മാസം, കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയ്ൻ രൂപതാതല ഉദ്ഘാടനം, കെ.സി.വൈ.എം ദ്വാരക മേഖലയുടെ ആതിഥേയത്വത്തിൽ മൊതക്കര യൂണിറ്റിൽവെച്ച് നടത്തപ്പെട്ടു. ഇടവക കൈക്കാരൻ ജോസ് തേക്കനാൽ സ്വാഗതം ആശംസിക്കുകയും, കെ.സി വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയൽ തേക്കനാൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് അംഗം അരുൺ മറ്റത്തിൽ നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിൽ , ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്,ദ്വാരക മേഖല പ്രസിഡന്റ് അജയ് മുണ്ടയ്ക്കൽ, യൂണിറ്റ് ഭാരവാഹികൾ ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിദരായിരുന്നു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ