10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 671 ജീവനക്കാര്‍ ആധാര്‍ പുതുക്കി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കല്‍പ്പറ്റ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിലാണ് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തിയത്. 4 ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന ദിവസം ഒ.ആര്‍. കേളു എം.എല്‍.എയും ആധാര്‍ പുതുക്കി. ആദ്യഘട്ടത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ മിനി സിവില്‍ സ്റ്റേഷന്‍, താലുക്ക് ഓഫീസ് എന്നിവിടങ്ങളിലും മെഗാ ഡ്രൈവ് സംഘടിപ്പിക്കും. ആധാര്‍ പുതുക്കുന്നതിന് വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ നിര്‍ബന്ധമാണ്.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്