വെണ്ണിയോട്: ലഹരി വിരുദ്ധ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടിയുമായി വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂൾ. ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വസ്തുക്കളായ മദ്യം, മയക്കുമരുന്ന്,പുകയില, സിഗരറ്റ് തുടങ്ങിയവയുടെ പേരുകൾ എഴുതിയ ലോട്ടുകൾ കുപ്പിയിൽ നിക്ഷേപിക്കുകയും,കുപ്പി കോർക്ക് ഉപയോഗിച്ച് പൂട്ടി വെക്കുകയും ചെയ്തു. അധ്യാപകരായ ജ്യോതി.പി, ജിൻസി മാത്യു,രേഷ്മ എം.ബി, ശരത് റാം എന്നിവർ നേതൃത്വം നൽകി.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്