അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തേറ്റമല ഹൈസ്ക്കൂൾ സീഡ് ക്ലബ്ബും സംഘചേതന ഗ്രന്ഥാലയവും സംയുക്തമായി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. തൊണ്ടർ നാട് പോലീസ് സ്റ്റേഷൻ എസ്എച്ഒ അജീഷ് കുമാർ എൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മനോജ് മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി.പിടിഎ പ്രസിഡന്റ് കെ. നാസർ, സീഡ് കോർഡിനേറ്റർ സന്തോഷ് മാസ്റ്റർ, ഗ്രന്ഥാലയം സെക്രട്ടറി കെ. അൻവർ , സീഡ് ക്ലബ്ബ് വൊളണ്ടിയർമാരായ ഷൈഖ ഷഹൽ, റിൻഷ ഫാത്തിമ എന്നിവർ സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്