2018 ല്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ സുനിലും സംഘവും ചേര്‍ന്ന് 31 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി കണ്ണൂര്‍ കൂട്ടാളി നാരങ്ങോലി നീരജ് (26) നാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ കുമാര്‍10 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. 2018 ജൂണ്‍ 21 ന് വൈകിട്ട് ഒരു സ്വിഫ്റ്റ് കാറില്‍ 31 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ അതി സാഹസികമായിട്ടായിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. മാനന്തവാടി എക്‌സൈസ് സി.ഐ ആയിരുന്ന എ.ജെ ഷാജി അന്വേഷണം പൂര്‍ത്തിയാക്കി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ധനനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.രണ്ടാം പ്രതി യാസര്‍ അറഫത്തിന്റെ വിധി വരും ദിവസങ്ങളില്‍ കോടതി പ്രഖ്യാപിക്കും.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്