മാനന്തവാടി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പും സാമ്പത്തിക അഴിമതിയും സി.ബി.ഐ അന്വേഷണം നടത്തി പുറത്തു കൊണ്ടുവരണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ പ്രതീക്ഷയോടെ ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയ 700 ഓളം നിക്ഷേപകരാണ് ഇപ്പോൾ ആശങ്കയിലായിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ളവരാണ് നിക്ഷേപകരിലധികവും. അഴിമതിയും ധൂർത്തും നടത്തി സൃഷ്ടിച്ച പ്രതിസന്ധിയെ സിപിഎം ലഘുവായി . കാണുകയാണെന്നും ഇത് നിക്ഷേപകരോട് കാണിക്കുന്ന അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് വി അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത്
ഹോർട്ടി കോർപ്പിന് ഉൽപ്പന്നങ്ങൾ നൽകിയ കർഷകർ ഉൽപ്പന്ന വില കാത്തു കഴിയുകയാണെന്നും താമസം കൂടാതെ വിതരണം ചെയ്യണമെന്നും യോഗം
ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കരുതൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള പ്രപ്പോസൽ നൽകാൻ സംസ്ഥാന സർക്കാർ വൈകിപ്പിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ ഡൽഹി ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ തീരുമാനിച്ചു. എം. അന്ത്രു ഹാജി, മായൻ മുതിര, സി.മുഹമ്മദ്, സി.കെ.അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, കുഞ്ഞമ്മദ് കൈതക്കൽ പ്രസംഗിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്