പനമരം ഗ്രാമപഞ്ചായത്ത്
ഇരുപത്തിയൊന്നാം വാർഡ് അഞ്ചുകുന്നിൽ രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട് അങ്കണവാടി ശിലാസ്ഥാപന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജയ് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ മുഖ്യപ്രഭാഷണം നടത്തി.ഐസിഡിഎസ് സൂപ്പർവൈസർ റെജീന അംഗൻവാടി വർക്കർമാരായ സീതാലക്ഷ്മി, സുമദേവരാജ് എ.എൽ.എം.എസ്. കമ്മിറ്റി അംഗം ബെറ്റ്സൻ, ജോസ് നിലമ്പനാട്ട് എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി വർക്കർ എൽസി ടീച്ചർ നന്ദി അർപ്പിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.