ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ.
ഇംഗ്ലണ്ട് ഫുട്ബോൾ മുൻ താരം വെയ്ൻ റൂണിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു പിയേഴ്സ് മോർഗന്റെ ചോദ്യം. ‘റൊണാൾഡോയോട് റൂണിക്ക് ഇഷ്ടക്കുറവില്ല, പക്ഷേ മികച്ച താരം ആരെന്ന ചോദ്യത്തിന് മെസ്സി എന്നാണ് ഉത്തരം,’ റൂണിയുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് മോർഗൻ റൊണാൾഡോയോട് ചോദിച്ചു.
മറുപടിയായി, ‘അതിൽ എനിക്കൊരു പ്രശ്നവുമില്ല. മെസ്സി എന്നെക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല. എനിക്ക് ഒരിക്കലും വിനയം കാണിക്കേണ്ട കാര്യമില്ല’, റൊണാൾഡോ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണഭാഗം നാളെ പിയേഴ്സ് മോർഗൻ അൺസെൻസേർഡ് യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും. ഇന്ത്യൻ സമയം വൈകുന്നേരം 7.30നാവും അഭിമുഖം അപ്ലോഡ് ആകുക.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
								
															
															
															
															






