ബ്രഹ്മഗിരി സാമ്പത്തിക അഴിമതി പുറത്തു കൊണ്ടുവരണം: സ്വതന്ത്ര കർഷക സംഘം

മാനന്തവാടി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പും സാമ്പത്തിക അഴിമതിയും സി.ബി.ഐ അന്വേഷണം നടത്തി പുറത്തു കൊണ്ടുവരണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ പ്രതീക്ഷയോടെ ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയ 700 ഓളം നിക്ഷേപകരാണ് ഇപ്പോൾ ആശങ്കയിലായിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ളവരാണ് നിക്ഷേപകരിലധികവും. അഴിമതിയും ധൂർത്തും നടത്തി സൃഷ്ടിച്ച പ്രതിസന്ധിയെ സിപിഎം ലഘുവായി . കാണുകയാണെന്നും ഇത് നിക്ഷേപകരോട് കാണിക്കുന്ന അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് വി അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത്
ഹോർട്ടി കോർപ്പിന് ഉൽപ്പന്നങ്ങൾ നൽകിയ കർഷകർ ഉൽപ്പന്ന വില കാത്തു കഴിയുകയാണെന്നും താമസം കൂടാതെ വിതരണം ചെയ്യണമെന്നും യോഗം
ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കരുതൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള പ്രപ്പോസൽ നൽകാൻ സംസ്ഥാന സർക്കാർ വൈകിപ്പിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ ഡൽഹി ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ തീരുമാനിച്ചു. എം. അന്ത്രു ഹാജി, മായൻ മുതിര, സി.മുഹമ്മദ്, സി.കെ.അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, കുഞ്ഞമ്മദ് കൈതക്കൽ പ്രസംഗിച്ചു.

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?

ഉണക്കമുന്തിരി പോഷകഗുണങ്ങളാല്‍ പേരുകേട്ടതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പ്രകൃതിദത്ത മധുരം നിറഞ്ഞതുമാണ്. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.