ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാര്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോര്‍ ആധാര്‍ ക്യാമ്പിന്റെ അവസാനഘട്ട ക്യാമ്പ് ജൂലൈ 2 ന് തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ നടക്കും. ഇതുവരെ ആധാര്‍ എടുക്കാത്ത അഞ്ച് വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, കുട്ടിയുടെ പേര് ചേര്‍ത്ത ജനന സര്‍ട്ടിഫിക്കറ്റ് സഹിതം കുട്ടിയോടൊപ്പം ആധാര്‍ എന്റോള്‍മെന്റിനായി എത്തിച്ചേരണം. ക്യാമ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി അങ്കണവാടി ടീച്ചറുമായോ 04936 206265, 206267 എന്ന നമ്പറില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടണം.

സ്പെഷ്യൽ എജുക്കേറ്റർ നിയമനം
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in