ബത്തേരി : മുഴുവൻ പട്ടിക വർഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി നഗരസഭ നടപ്പാക്കുന്ന കൊഴിഞ്ഞു പോക്കും ഒഴിഞ്ഞുപോക്കും ഇല്ലാത്ത സ്‌കൂളുകൾ എന്ന സ്വപ്ന പദ്ധതിയാണ് ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ. ആദിവാസി വിദ്യാർത്ഥികളിൽ പഠന മികവ് കാണിക്കുന്നവർക്കായി ഫ്ലൈ ഹൈ പദ്ധതി , മറ്റു വിദ്യാർത്ഥികൾക്ക് കലാ കായിക, പ്രവൃത്തി പരിചയ മേഖലയിൽ പരിശീലനം, മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. 14 ഊരുകൂട്ട വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. ഊരുകൂട്ട വോളണ്ടിയർ മാർക്കുള്ള പരിശീലനത്തിന് ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി നേതൃത്വം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , എന്നിവർ സംസാരിച്ചു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി