പനമരം : പനമരം നീരട്ടാടിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ മുതൽ മഴ ശക്തമായതോടെയാണ് പനമരം പഞ്ചായത്തിലെ നീരട്ടാടി പ്രദേശത്തെ മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താണത്. കിണർ താണതിന് ശേഷം കിണറിന്റെ അകത്ത് നിന്ന് വെള്ളം
തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വീട്ടുകാർ പറഞ്ഞു.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.