കാക്കവയൽ :കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.വായനക്കാരനെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അപൂർവ്വ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് ഖദീജ ടീച്ചർ അഭിപ്രായപ്പെട്ടു. ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ചരിത്രം ഡോക്യുമെന്റേഷൻ, പോസ്റ്റർ നിർമ്മാണം, പതിപ്പ് പ്രകാശനം ,ചിത്രരചന മത്സരം എന്നിവയും നടത്തി.ധന്യ ടീച്ചർ ,ജയ്മ ടീച്ചർ ,ഡോ. കാർത്തിക , ദിയ ടീച്ചർ, മാധവി ടീച്ചർ, ദീപ കുമ്മങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.