ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ചെറിയ ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും, ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴമേഘങ്ങൾക്കും സാധ്യത തുടരുകയാണ്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്.

ഓറഞ്ച് അലര്‍ട്ട്

06-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്
07-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം

വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി

കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ

അയ്യങ്കാളി ടാലന്റ് സെർച്ച്‌ & ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *