സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻ്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി
ഏകദിന സെമിനാർ “നവീനം – 2023 ”
സംഘടിപ്പിച്ചു. “പോസറ്റീവ് പാരൻ്റിംഗ് ” എന്ന വിഷയത്തിൽ വയനാട് ഡയറ്റ് ലക്ചർ ഡോ.മനോജ് കുമാർ.ടി ക്ലാസ്സ് എടുത്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തേ കുറിച്ചും,
ഉപരിപഠന- തൊഴിൽ സാധ്യതകളെ കുറിച്ചും വിശദമായ പ്രതിപാദിച്ച വിവിധ ക്ലാസ്സുകൾക്ക് പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, വിജോഷ് സെബാസ്റ്റ്യൻ, ഷൈജു, അമ്പിളി നാരായണൻ, ജാസ്മിൻ തോമസ്, മുജീബ്, സീന എന്നിവർ നേതൃത്വം നൽകി. പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സത്താർ,സമദ് എന്നിവർ സംസാരിച്ചു.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ







