നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുഴ കരകവിഞ്ഞു.സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു.7 കുടുംബങ്ങളാണ് ഇവിടെയുള്ളത്.ഇവരെ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.