ഒരു പോസ്റ്റിന് രണ്ട് കോടി വരെ, ധോണിയുടെ ആസ്തി 1000 കോടി കടന്നു, അതിലും മുന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍!

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എം.എസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു. ട്രേഡിങ് ആന്‍ഡ് ഇന്‍വെസ്റ്റിംഗ് കമ്പനിയായ സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റോക്ക് ഗ്രോയുടെ മേയ് 29 വരെയുള്ള കണക്ക് പ്രകാരം ധോണിയുടെ ആസ്തി 1,040 കോടിയാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് ഒരു സോഷ്യല്‍ മീഡിയ പരസ്യത്തിനായി ധോണി വാങ്ങുന്നത് ഒരു കോടി മുതല്‍ രണ്ടു കോടി വരെയാണ്. ഐപിഎല്ലില്‍ ധോണിക്ക് ഒരു സീസണില്‍ 12 കോടി രൂപയും ലഭിക്കുന്നുണ്ട്. ഐപിഎല്‍ വരുമാനത്തിനു പുറമേ വിവിധ പരസ്യ ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തവും നിക്ഷേപങ്ങളുമെല്ലാം കണക്കാക്കിയാണ് ആസ്തി കണക്കിലാക്കിയിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ മുന്‍ നായകനും ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ വിരാട് കോഹ്‌ലി ആസ്തിയില്‍ ധോണിയ്ക്കും മുന്നിലാണ്. സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1,050 കോടിയാണ് കോഹ്‌ലിയുടെ ആസ്തി.

ഐപിഎലില്‍നിന്ന് താരത്തിന് 15 കോടി രൂപ ഓരോ സീസണിലും ലഭിക്കുന്നുണ്ട്. കൂടാതെ ബിസിസിഐയുടെ എ പ്ലസ് കരാര്‍ പ്രകാരം ഏഴ് കോടി രൂപയാണ് ഒരു വര്‍ഷം കോഹ്‌ലിക്ക് ലഭിക്കുക. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയും കൈപ്പറ്റുന്നുണ്ട്. പരസ്യവരുമാനം ഇതിലും ഇരട്ടിയാണ്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.