വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ക്യാഷ് പ്രൈസ് വിതരണം പി.റ്റി.സുഭാഷ് – ജോ. സെക്രട്ടറി താലൂക്ക് കൗൺസിൽ നിർവ്വഹിച്ചു. ‘ഗാന്ധിസ്മാരക വായനശാല ഒന്നാം സ്ഥാനം നേടി രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സംഘചേതന തേറ്റമല പ്രണവം വായനശാല താന്നിക്കൽ എന്നിവർ കരസ്ഥമാക്കി. അശ്വിൻ എസ്. മുരളി എൻ.കെ ബാബുരാജ് വി.കെ.ശ്രീധരൻ കെ.കെ സുരേഷ് ശാരദാമ്മ എൻ.ജി ക മർലൈല ടി.എം എം. മോഹനകൃഷ്ണൻ എ രാജഗോപാൽ എന്നിവർ സംസാരിച്ചു സെക്രട്ടറി മണികണ്ഠൻ. എം. സ്വാഗതവും ജോ. സെക്രട്ടറി മിഥുൻ മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.