പടിഞ്ഞാറത്തറ :2023 വർഷത്തെ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടി വിദ്യാർത്ഥികളെ അനുമോദിക്കലും, പ്ലസ്ടു വിഭാഗത്തിൽ പൂർവ്വ വിദ്യാർത്ഥി കളുടെ സഹകരണത്തോടെ നവീകരിച്ച റീഡിംഗ് റൂം ,ലൈബ്രറിഉദ്ഘാടനവും കൽപ്പറ്റ മണ്ഡലം എംഎൽഎ ടി. സിദ്ദിഖ് നിർവഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് ടി നാസർ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ജോസ് , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ജസീല, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം നൗഷാദ് പ്രിൻസിപ്പാൾ ശിവ സുബ്രഹ്മണ്യൻ, എസ്.എം .സി ചെയർമാൻ ചന്ദ്രപ്രഭ, ഹെഡ്മാസ്റ്റർ റ്റി .ബാബു തുടങ്ങിയവർ സംസാരിച്ചു .ഭാവിയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ കുട്ടികൾ ലക്ഷ്യബോധമുള്ള വരായി ജീവിത വിജയം കൈവരിക്കണമെന്ന് ശ്രീ ടി.സിദ്ധിഖ് എം എൽ എ അഭിപ്രായപ്പെട്ടു:

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്