പേര്യ: വീട്ടിൽ നിന്ന് വിറക് ശേഖരിക്കാൻ പോയ ആളെ കൈത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേര്യ മുള്ളൽ മാവിലവീട് കോളനിയിലെ ചന്ദ്രൻ (56) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30-ഓടെയാണ് ചന്ദ്രനെ തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഈ സമയം ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. വഴിയിലുള്ള ആഴവും വെള്ളവും കുറഞ്ഞ തോട്ടിലേക്ക് ചന്ദ്രൻ കാൽവഴുതി വീണതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിന് അപസ്മാര രോഗവുമുണ്ട്. തലപ്പുഴ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതേദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മിണിയാണ് ചന്ദ്രന്റെ ഭാര്യ.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







